മസാല പൂരി
പാകം ചെയ്യുന്ന വിധം
4 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ഉപ്പു ചേര്‍ത്ത് അരയ്ക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് മസാലയുമായി യോജിപ്പിക്കുക. പാത്രത്തില്‍ വെള്ളമൊഴിച്ച് അരച്ച കൂട്ട് കലക്കി തിളപ്പിക്കുക.വെള്ളം വറ്റി കുഴമ്പു രൂപത്തിലാകുമ്പോള്‍ ഇറക്കി വയ്ക്കുക.ചൂടുവെള്ളത്തില്‍ ഉപ്പിട്ട് അതൊഴിച്ച് ഗോതമ്പ് പൊടി കുഴയ്ക്കുക.ചെറിയ ഉരുളകളാക്കിയെടുത്ത് പരത്തി അതില്‍ അരവ് മസാല വെച്ച് ഉരുട്ടി പരത്തുക. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ അതിലിട്ട് പൊരിച്ചെടുക്കുക.
ആവശ്യമായ ചേരുവകള്‍
1.ഗോതമ്പ് പൊടി – ഒരു കിലോ
2.വെളിച്ചെണ്ണ – 200 മില്ലി
3.ഉരുളക്കിഴങ്ങു – 400 ഗ്രാം
4.സവാള – 6 എണ്ണം
5.മല്ലിപ്പൊടി – ഒരു സ്പൂണ്‍
6. ഇഞ്ചി – 2 കഷണം
7.ഏല്യ്ക്കായ് – 10 എണ്ണം
8.ഗ്രാമ്പു – 10 എണ്ണം
9.കറുവാപ്പട്ട – 2 കഷണം
10.ഉപ്പ് – ആവശ്യത്തിന്