മാന്തെര
പാകം ചെയ്യുന്ന വിധം
നല്ല പഴുത്ത മാങ്ങാ തെരഞ്ഞെടുത്തു കഴുകി ചാറെടുക്കുക. മാങ്ങാച്ചാറില്‍ രണ്ടാമത്തെ ചേരുവയും അല്പം വെള്ളത്തില്‍ കലക്കിയ മൂന്നാമത്തെ ചേരുവയും ചേര്‍ത്തിളക്കുക.ഇത് ഒരു പരന്ന പാത്രത്തില്‍ സമനിരപ്പായി പരത്തുക.നേരിയ തുണികൊണ്ട് മറച്ച് വെയിലത്ത് വച്ച് ഉണക്കുക.മുറിച്ച് പ്ലാസ്റ്റിക് കവറിലാക്കി പൊതിഞ്ഞു സൂക്ഷിക്കാം.
ചേരുവകള്‍
1)മങ്ങചാറ് – അരകിലോ
2)പഞ്ചസാര – 100 ഗ്രാം
3)പൊട്ടാസ്യം മെറ്റാ
ബൈസള്‍ഫേറ്റ് – കാല്‍ ടീസ്പൂണ്‍