മാങ്ങാത്തോരന്‍
ഒരു കിലോ മാങ്ങാ ചെത്തി കഴുകി കൊത്തിയരിയുക.ചുവന്നുള്ളി 100 ഗ്രാം , പതിനാറു പച്ചമുളകും ചെറുതായി അരിഞ്ഞു വയ്ക്കണം.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇട്ട് കടുക് വറുത്ത് മാങ്ങയും ഉള്ളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.പാകത്തിന് ഉപ്പും ചേര്‍ക്കണം.നാലഞ്ച് പച്ചമുളകും തേങ്ങയും ഉള്ളിയും ജീരകവും അരച്ച് വഴറ്റിയ മാങ്ങയില്‍ ഇട്ട് ഇളക്കണം,മാങ്ങ വെന്ത ശേഷം വെള്ളം വറ്റിച്ച് വാങ്ങുക.