Chutney RecipesCookingEncyclopedia

മാങ്ങാ സ്വീറ്റ് ചട്നി

പാകം ചെയ്യുന്ന വിധം
പച്ചമാങ്ങ കൊത്തിയരിഞ്ഞ് ആവിയില്‍ ഇഞ്ചി, വെളുത്തുള്ളി, കടുക്, മുളകുപൊടി, പഞ്ചസാര,ഉപ്പ് എന്നീ ചേരുവകള്‍ കലക്കി അവസാനം ചെറുനാരങ്ങാ നീരും വിനാഗിരിയും ചേര്‍ത്തിളക്കുക.ഇത് തണുപ്പിച്ചോ തണുപ്പിക്കാതെയോ ഫ്രൈഡ് റൈസ്,ബിരിയാണി ഇവയുടെ കൂടെ ഉപയോഗിക്കാം.

ചേരുവകള്‍
1)പച്ച മാങ്ങാ കൊത്തിയരിഞ്ഞത് – അര കപ്പ്‌
2)ഇഞ്ചി അരച്ചത് – അര ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് – കാല്‍ ടീസ്പൂണ്‍
കടുക് – കാല്‍ ടീസ്പൂണ്‍
മുളകുപൊടി – കാല്‍ ടീസ്പൂണ്‍
പഞ്ചസാര – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
3)വിനാഗിരി – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
4)ചെറുനാരങ്ങാ നീര് – അര ഡിസേര്‍ട്ട് സ്പൂണ്‍