മാംഗോസ് റൈസ്
പാകം ചെയ്യുന്ന വിധം
പച്ചരി വെന്തു കുഴയാതെ വേവിക്കുക.രണ്ടാമത്തെ ചേരുവ എണ്ണയില്‍ വറുത്ത് കോരുക. മൂന്നാമത്തെ ചേരുവ ചെറുതായി അരിഞ്ഞുവയ്ക്കുക. എണ്ണ ചൂടാക്കി കടുക്,ഉഴുന്ന് പരിപ്പ്,കടലപ്പരിപ്പ്, ജീരകം,പച്ചമുളക്, കറിവേപ്പില,മഞ്ഞള്‍പ്പൊടി,കായപ്പൊടി എന്നിവ ചേര്‍ത്ത് യഥാക്രമം വഴറ്റുക. പതിനാലാമത്തെയും,പതിനഞ്ചാമാത്തെയും ചേരുവകള്‍ ഇതില്‍ ചേര്‍ത്ത് കുറച്ചുനേരം വഴറ്റണം ഇതിലേയ്ക്ക് പച്ചരിച്ചോറും ഉപ്പും ചേര്‍ക്കുക. തേങ്ങാ ചിരകിയതും മല്ലിയില അരിഞ്ഞത്.അണ്ടിപ്പരിപ്പ് വറുത്തത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക.
ചേരുവകള്‍
1)പച്ചരി – അരകിലോ
2)അണ്ടിപ്പരിപ്പ് – 100 ഗ്രാം
3)മല്ലിയില – ഒരു ചെറിയ കെട്ടു
4)എണ്ണ – ഒരു കപ്പ്
5)കടുക് – അര ടീസ്പൂണ്‍
6)ഉഴുന്ന് പരിപ്പ് – ഒന്നര ടീസ്പൂണ്‍
7)കടലപ്പരിപ്പ് – ഒന്നര ടീസ്പൂണ്‍
8)ജീരകം – ഒന്നര ടീസ്പൂണ്‍
9)പച്ചമുളക് – ഒന്‍പത്
10)കറിവേപ്പില – ആറു തണ്ട്
11)മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
12)കായപ്പൊടി – കുറച്ച്
13)ഉപ്പ് – പാകത്തിന്
14)ക്യാരറ്റ് ചീകിയത് – മൂന്ന്
15)പുളിയുള്ള മാങ്ങ
ചീകിയെടുത്തത് – മൂന്ന്
16)തേങ്ങാ ചിരകിയത് – ഒന്നര മുറി