മാംഗോ ഐസ്ക്രീം
പാകം ചെയ്യുന്ന വിധം
കണ്ടന്‍സ്ഡ് മില്‍ക്ക്,പാല്‍,പഞ്ചസാര എന്നിവ ഒന്നിച്ച് ചേര്‍ക്കുക. അതില്‍ കസ്റ്റാര്‍ഡ് പൌഡര്‍,പാല്‍ എന്നിവ ചേര്‍ക്കുക.ആദ്യത്തെ ചേരുവ അടുപ്പില്‍ വച്ച് ചെറുതായി തീയിട്ടു വെട്ടി തിളയ്ക്കുമ്പോള്‍ രണ്ടാമത്തെ ചേരുവ കലക്കിയത് അരിച്ചൊഴിക്കുക.കൂട്ട് ഒരു വിധം കുറുകുമ്പോള്‍ ഇറക്കി തണുക്കാന്‍ വയ്ക്കണം ഇതില്‍ എസ്സന്‍സ് ചേര്‍ക്കുക.ഐസ്ക്രീം കൂട്ട് ഒരു പരന്ന പാത്രത്തിലൊഴിച്ച് മീതെ ക്രീം ഒരു നൂലുപോലെ അങ്ങുമിങ്ങും ഒഴിക്കുക. ചെറുനാരങ്ങാ നീരും ചേര്‍ത്ത് മാങ്ങാച്ചാറും ചമീതെ അങ്ങുമിങ്ങുമായി ഒഴിക്കണം.ഇളം ഐസ്ക്രീം കൂട്ട്,കടും മഞ്ഞ നിറത്തിലുള്ള മാങ്ങാച്ചാറ്,വെളുത്ത നിറത്തിലുള്ള ക്രീം എന്നീ മൂന്നു നിറങ്ങള്‍ ഐസ്ക്രീമില്‍ കാണാം.ചെറുതീയില്‍ ചീനച്ചട്ടി വച്ച് ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പ് ഇട്ടു കരിയാതെ ഇളക്കി മൂപ്പിക്കുക.ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ വെണ്ണ ഉരുക്കുക.നെയ്യാകുന്നതിന് മുന്‍പ് പഞ്ചസാര വിതറി ഇളക്കുക. പഞ്ചസാര ഇളം ചുവപ്പ് നിറമാകുമ്പോള്‍ സോഡാഉപ്പിട്ട് പതയ്ക്കുക.അതിനുശേഷം തയാറാക്കി വച്ചിരുന്ന അണ്ടിപ്പരിപ്പ് ഇട്ടു ഇളക്കുക.തണുക്കുമ്പോള്‍ ചെറിയ കഷണങ്ങളായി മുറിച്ച് ഐസ്ക്രീമിന് മുകളില്‍ വച്ച് വിളമ്പാം.
ചേരുവകള്‍
1)കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍
പാല്‍ – രണ്ടു കപ്പ്
പഞ്ചസാര – ആറു ടേബിള്‍ സ്പൂണ്‍
2)കസ്റ്റാര്‍റഡ് പൌഡര്‍ – നാല് ടേബിള്‍ സ്പൂണ്‍
പാല്‍ – ഒരു കപ്പ്
3)വാനില എസ്സന്‍സ് – ഒരു ടീസ്പൂണ്‍
4)കുറുകിയ ക്രീം – അര കപ്പ്
5)മാമ്പഴച്ചാറ് – ഒരു കപ്പ്
6)അണ്ടിപ്പരിപ്പ്
കഷണങ്ങളാക്കിയത് – ഒരുകപ്പ്
7)വെണ്ണ – അര ടീസ്പൂണ്‍
8)പഞ്ചസാര – ഒരു കപ്പ്
9)സോഡാ ഉപ്പ് – രണ്ട് നുള്ള്