CookingDrinksEncyclopedia

മംഗോ ഫ്രൂട്ടി

ഉണ്ടാക്കുന്ന വിധം
മാങ്ങാ ചെറിയ കഷണങ്ങളാക്കി 2 കപ്പ്‌ വെള്ളം എടുത്ത് കുറേശ്ശെ ഒഴിച്ച് മയത്തില്‍ അരയ്ക്കുക. ശേഷം വെള്ളം ചേര്‍ത്ത് കലക്കി ഒരു നേര്‍മ്മയുള്ള തുണിയിലൊഴിച്ച് അരിച്ചെടുക്കണം. പഞ്ചസാര വെള്ളം ഒഴിച്ച് സിട്രിക് ആസിഡും ചേര്‍ത്ത് പാത്രത്തിലാക്കി അടുപ്പില്‍ വച്ച് ഇളക്കുക. ചേരുവകള്‍ അലിഞ്ഞശേഷം മാങ്ങാചാറു ഒഴിച്ച് തിളപ്പിക്കുക.വെട്ടിത്തിളച്ചാലുടന്‍ പാത്രം അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വയ്ക്കുക. ശേഷം പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് കലക്കി ചേര്‍ത്ത് തണുപ്പിക്കുക.ഈര്‍പ്പമില്ലാത്ത കുപ്പികളിലാക്കി ആവശ്യത്തിനെടുത്ത് ഉപയോഗിക്കാം വേണമെങ്കില്‍ തണുത്ത പാലും ക്രീമും ഉപയോഗിച്ച് കഴിക്കാം.

ചേരുവകള്‍
1)മാങ്ങ – 1 കിലോ
2)വെള്ളം – 1 കപ്പ്‌
3)പഞ്ചസാര – ഒന്നര കിലോ
4)വെള്ളം – 1 കപ്പ്‌
5)സിട്രിക് ആസിഡ് – 1 ടീസ്പൂണ്‍
6)പൊട്ടാസ്യം മെറ്റാ
ബൈ സള്‍ഫേറ്റ് – കാല്‍ ടീസ്പൂണ്‍