CookingEncyclopediaSnacks Recipes

മലായ് കൊഫ്ത്താ

പാകം ചെയ്യുന്ന വിധം

 ഉരുളക്കിഴങ് വേവിച്ച് ഉടയ്ക്കുക. കോളീഫ്ലവറും ഉപ്പും ചേര്‍ത്ത് കുഴയ്ക്കണം.പിന്നെ വലിയ ചെറു നാരങ്ങയുടെ വലിപ്പത്തില്‍ ഉരുളകള്‍ ആക്കുക. അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ഇല,മല്ലിയില,രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പീര,ചെറുതായി അരിഞ്ഞ പച്ചമുളക്,അണ്ടിപ്പരിപ്പ് നുറുക്കിയത് ഇവ ചേര്‍ത്ത് ഇളക്കിയ കൂട്ട് ഓരോ ഉരുളകള്‍ക്കുള്ളിലും നിറയ്ക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കണം. വെളിച്ചെണ്ണ കായുമ്പോള്‍ ഉരുളകള്‍ ഓരോന്നും ചൂടായ എണ്ണയില്‍ എണ്ണയില്‍ മുങ്ങത്തക്ക വിധത്തില്‍ ഇട്ട് ഓരോന്നായി ചുവക്കെ മൂപ്പിച്ച് കോരുക.ഒന്‍പത് മുതല്‍ പതിനഞ്ച് വരെയുള്ള ചേരുവകള്‍ ഒരുമിച്ച് അരയ്ക്കുക. തക്കാളിപ്പഴം മിക്സിയില്‍ അടിച്ച് വയ്ക്കുക.തേങ്ങാപ്പീര,കിസ്മിസ് ഇവ വേറെയും അരയ്ക്കണം.

  നെയ്യ് ചൂടാകുമ്പോള്‍ അരച്ച് വച്ചിരിക്കുന്ന കൂട്ടിട്ട് വഴറ്റുക. ചുവന്ന്‍ വരുമ്പോള്‍ തക്കാളി അടിച്ചത് 2 കപ്പ്‌ ഉപ്പും വെള്ളവും ചേര്‍ത്ത് രണ്ടു മൂന്ന്‍ മിനിറ്റ് തിളപ്പിക്കുക.ഇതില്‍ അരച്ച് വച്ചിരിക്കുന്ന കിസ്മിസ്,ബദാം,തേങ്ങ ഇവ അല്പം വെള്ളത്തില്‍ കലക്കി ചേര്‍ത്ത ശേഷം വറുത്ത് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഉരുളകള്‍ നിരത്തി അതിന് മുകളില്‍ ചൂടോടെ തയ്യാറാക്കിയ കുഴമ്പ് ഒഴിച്ച് 15 മിനിറ്റ് അടച്ച് വയ്ക്കുക.ഉപയോഗിക്കുന്നതിന് മുമ്പായി ക്രീം പുറമെ ഒഴിച്ച് മല്ലിയില വിതറുക.

ആവശ്യമായ സാധനങ്ങള്‍

1)ഉരുളക്കിഴങ്ങ്       – എട്ടു എണ്ണം

2)സ്പ്രിംഗ് ഒണിയന്‍    – നാല് ചുവട്

3)കശുവണ്ടിപ്പരിപ്പ്     – രണ്ടു ടേബിള്‍ സ്പൂണ്‍

4)കോളീഫ്ലവര്‍         – രണ്ട് ടേബിള്‍ സ്പൂണ്‍

5)ചീസ്              – നാല് ടേബിള്‍ സ്പൂണ്‍

6)പച്ചമുളക്          – നാല് എണ്ണം

7)ഉപ്പ്               – പാകത്തിന്

8)തക്കാളി            – പത്ത് എണ്ണം

9)മുളകുപൊടി        – രണ്ട് ടീസ്പൂണ്‍

10)മല്ലിപ്പൊടി         – നാല് ടീ സ്പൂണ്‍

11)വെളുത്തുള്ളി       – പന്ത്രണ്ടു അല്ലി

12)ജീരകം            – രണ്ടു ടീ സ്പൂണ്‍

13)കുരുമുളക്         – രണ്ടു എണ്ണം

14)കശ് കശ്          – നാല് ഡിസേര്‍ട്ട് സ്പൂണ്‍

15)മല്ലിയില          – രണ്ട് ചെറിയ പിടി

16)തേങ്ങാ ചുരണ്ടിയത്  – ആറു വലിയ കരണ്ടി

17)ബദാം പരിപ്പ്       – 20-25

18)കുരുമുളകുപൊടി     – രണ്ട് ടീസ്പൂണ്‍

19)സവാള             – രണ്ടെണ്ണം

20)ക്രീം തണുപ്പിച്ചത്     – നാല് വലിയ സ്പൂണ്‍

21)വെളിച്ചെണ്ണ         – ആവശ്യത്തിന്

22)നെയ്യ്              – നാല് ടേബിള്‍ സ്പൂണ്‍