CookingEncyclopediaSweets Recipes

മലാഡു

പാകം ചെയ്യുന്ന വിധം

 അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്ത് പൊടിക്കുക. ഒന്ന്‍ മുതല്‍ നാല് വരെയുള്ള ചേരുവകള്‍ എല്ലാം കൂടി യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ കുറച്ച് നെയ്യ് ഒഴിച്ച് നല്ലതുപോലെ ചൂടാക്കുക.ചൂടായ നെയ്യ് അടുപ്പില്‍ നിന്ന് ഇറക്കി ഈ ചേരുവകള്‍ കുറേശ്ശെ അതിലേക്കിട്ടു കട്ട കെട്ടാതെ ഇളക്കി ചൂടോടെ വേണ്ട വലിപ്പത്തില്‍ ഉരുട്ടുക.

ചേരുവകള്‍

1)പൊരി കടലപ്പരിപ്പ്

 ചെറുതായി ചൂടാക്കി

 പൊടിച്ചത്            – രണ്ടു കപ്പ്‌

2)പഞ്ചസാര പൊടിച്ചത്   – രണ്ടു കപ്പ്‌

3)ഏലയ്ക്കാ പൊടി      – അര ടീസ്പൂണ്‍

4)അണ്ടിപ്പരിപ്പ്          – 10

5)നെയ്യ്                – അര കപ്പ്‌