ഇലിമ്പിന് പുളി വറ്റിച്ചത്
പാകം ചെയ്യുന്ന വിധം
ഇലിമ്പന്‍ പുളി നീളത്തില്‍ ആറായി മുറിച്ചതും തേങ്ങ കനം കുറച്ച് നീളത്തില്‍ അരിഞ്ഞതും പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും എടുക്കുക.ഇലിമ്പന്‍ പുളി ചെറുചൂടോടെ വെള്ളത്തിലിടുക.അതിനുശേഷം വാരിപ്പിഴിഞ്ഞു ഇതിര്ത്തെടുക്കുക.
ചിരകിയ തേങ്ങ , സവാള, പച്ച മുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് കൈകൊണ്ട് ചേര്‍ത്ത് അടുപ്പില്‍ വച്ച് പാത്രം മൂടി വേവിക്കുക.കുഴഞ്ഞു പോകാതിരിക്കാന്‍ അടപ്പു മാറ്റി തവികൊണ്ടോ ഇളക്കി ചെറുതീയില്‍ ഉലര്‍ത്തിയെടുക്കുക.തണുത്ത ശേഷ൦ ഉപയോഗിക്കുക.
ചേരുവകള്‍
ഇലിമ്പിന് പുളി – ഒരു കപ്പ്
തേങ്ങ – കാല് മുറി
സവാള – പകുതി
പച്ച മുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില – പാകത്തിന്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – അര ഡിസേര്‍ട്ട് സ്പൂണ്‍