CookingSnacks Recipes

ബോണ്ട

പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങു വേവിച്ചു വയ്ക്കുക.സവാള അരിഞ്ഞു വയ്ക്കണം.ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞു വയ്ക്കുക.ചീനച്ചട്ടിയില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വറ്റല്‍മുളക് നാലായി മുറിച്ചതും കടുകും ഉഴുന്ന്പരിപ്പും ഇട്ട് ഇളക്കി കടുക് പൊട്ടുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചി ചെറുതായി അരിഞ്ഞതുമിട്ടു ചുവക്കുമ്പോള്‍ അതില്‍ വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങുo സവാളയും ഇട്ട് ഇറക്കി വാങ്ങി വച്ച് ചൂടാറുമ്പോള്‍ ചെറിയ ഉരുളകളാക്കി ഉരുട്ടി വയ്ക്കണം.കടലമാവും പാകത്തിന് ഉപ്പും മുളകുപൊടിയും ഇട്ട് വെള്ളം ഒഴിച്ച് കലക്കുക.കോരി ഒഴിക്കത്തക്ക പാകത്തില്‍ കലക്കി അതില്‍ ഉരുട്ടിവച്ചിരിക്കുന്ന ഉരുളകള്‍ ഇട്ട് വയ്ക്കണം.ചീനച്ചട്ടി അടുപ്പത്ത് വച്ചു വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ ഉരുളകള്‍ അതിലിട്ട് മൂപ്പിച്ച് കോരണം.

ചേരുവകള്‍
ഉരുളക്കിഴങ്ങു -2കിലോ
സവാള -ഒരു കിലോ
പച്ചമുളക് -15 എണ്ണo
വറ്റല്‍ മുളക് -8 എണ്ണം
ഇഞ്ചി -8 കഷ്ണം
ചുവന്നുള്ളി -അര കിലോ
കറിവേപ്പില -കുറച്ച്
കടലമാവ് -2 കിലോ
ഉപ്പ് -പാകത്തിന്
മുളക്പൊടി -4 സ്പൂണ്‍
കടുക് -2 സ്പൂണ്‍
ഉഴുന്ന്പരിപ്പ് -2 സ്പൂണ്‍
വെളിച്ചെണ്ണ -2 കിലോ