മൈദാ ഡയമണ്ട്
തയ്യാറാക്കുന്ന വിധം
ഒന്നും രണ്ടും ചേരുവകള്‍ വറുത്ത് കോരുക. ഡാല്‍ഡ ഉരുക്കി എടുക്കണം. മുട്ട അടിച്ച് പതപ്പിച്ച് വയ്ക്കുക. പഞ്ചസാര പൊടിച്ച് വയ്ക്കണം. മൈദാ മാവും റവയും പാലും പതച്ച് വച്ചിരിക്കുന്ന മുട്ടയും ഉരുക്കിയ ഡാല്‍ഡയും പഞ്ചസാരയും ഏലയ്ക്കായ് പൊടിച്ചതും ചേര്‍ത്ത് കട്ടിയ്ക്ക് കുഴച്ചെടുക്കണം. ഉരുട്ടിയെടുക്കാന്‍ പാകത്തിന് കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി ചപ്പാത്തി പലകയില്‍ വച്ച് പരത്തി കൊണോട് കോണായി മുറിച്ചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ മുറിച്ച് വച്ചിരിക്കുന്ന ഡയമണ്ട് ഇട്ടു വറുത്തെടുത്ത് ഉപയോഗിക്കാം.
ചേരുവകള്‍
1)ബോംബെ റവ – ഒരു കപ്പ്
2)മൈദാമാവ് – നാലരകപ്പ്
3)ഡാല്‍ഡ – 200 ഗ്രാം
4)പാല് – 2 ലിറ്റര്‍
5)പഞ്ചസാര – അര കിലോ
6)ഏലയ്ക്കായ് – 10 എണ്ണം
7)മുട്ട – 4 എണ്ണം
8)വെളിച്ചെണ്ണ – ഒരു കിലോ