ലൈം ജിഞ്ചര്‍ സ്ക്വാഷ്
തയ്യാറാക്കുന്ന വിധം
വെള്ളമൊഴിച്ച് പഞ്ചസാര അലിയിക്കുക.ഇതില്‍ ചതച്ച ചുക്ക് ഇട്ടു തിളപ്പിച്ച് അരിച്ചെടുക്കുക.വീണ്ടും അടുപ്പില്‍ വച്ച് രണ്ടു നൂല് പരുവമുള്ള പാനിയാക്കണം.ഇത് വാങ്ങി ചെറു നാരങ്ങാ നീര് ചേര്‍ത്തു തണുക്കുമ്പോള്‍ കുപ്പിയിലാക്കി വയ്ക്കാം.
ചേരുവകള്‍
1)ചെറുനാരങ്ങാ നീര് – ഒരു കപ്പ്
2)ചുക്ക് ചതച്ചത് – രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
3)പഞ്ചസാര – ഒരു കിലോ
4)വെള്ളം – ആറു കപ്പ്