CookingDrinksEncyclopedia

ലൈം ജിഞ്ചര്‍ ജൂസ്

ഉണ്ടാക്കുന്ന വിധം
പാത്രത്തില്‍ പഞ്ചസാരയിട്ട് വെള്ളം ഒഴിച്ച് രാത്രി മുഴുവന്‍ വയ്ക്കുക.പിറ്റേ ദിവസം രാവിലെ ഇഞ്ചി തൊലി കളഞ്ഞ് കഴുകി ചതച്ചതും ചുക്ക് ചതച്ചതും ചേര്‍ത്ത് തിളപ്പിക്കുക.ഒട്ടും തരിയില്ലാതെ അരിച്ചെടുക്കണം. അടുപ്പില്‍ വച്ച് തിളപ്പിച്ച് പാനി കുറുക്കി നൂല്‍ പരുവമാകുമ്പോള്‍ ഇറക്കി വയ്ക്കുക. നാരങ്ങാ പിഴിഞ്ഞെടുത്ത് നീര് പാനിയിലൊഴിച്ച് തണുപ്പിക്കുക.ഈര്‍പ്പമില്ലാത്ത കുപ്പിയില്‍ ഭദ്രമായി അടച്ച് ആവശ്യത്തിനെടുത്ത് ഉപയോഗിക്കാം.

ചേരുവകള്‍
1)ചെറുനാരങ്ങാ – 1 ഡസന്‍
2)പഞ്ചസാര – 1 കിലോ
3)വെള്ളം – ഒന്നര കപ്പ്‌
4)ഇഞ്ചി – അര കഷണം
5)ചുക്ക് – അര കഷണം