CookingEncyclopediaRice Recipes

ചെറുനാരങ്ങാ സാദം

പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ വേവിച്ച് മാറ്റി വയ്ക്കുക. ഉലുവ,മഞ്ഞള്‍,ഉഴുന്ന്‍ ഇവ വറുത്ത് പൊടിച്ചതും ഉപ്പും ചെറുനാരങ്ങാ നീരും വേവിച്ച അരിയില്‍ ചേര്‍ത്ത് ഇളക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പും നിലക്കടലയും വറുത്ത് മാറ്റി വയ്ക്കുക.ഈ എണ്ണയില്‍ കറിവേപ്പിലയും കടുകും കായവും കടലയും വറ്റല്‍ മുളകും വറുത്ത് ചോറില്‍ ഒഴിച്ച് ഇളക്കുക. കഴിക്കുന്നതിന് മുമ്പായി വറുത്ത അണ്ടിപ്പരിപ്പും കടലയും ചേര്‍ക്കുക.

ചേരുവകള്‍
1)അരി – അര കിലോ
2)ചെറുനാരങ്ങ – 4 എണ്ണം
3)എണ്ണ – അര കപ്പ്‌
4)മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍
5)ഉലുവ – 2 ടീസ്പൂണ്‍
6)ഉഴുന്നുപരിപ്പ് – 6 ടീസ്പൂണ്‍
7)കടലപരിപ്പ്‌ – 6 ടീസ്പൂണ്‍
8)കടുക് – 1 ടീസ്പൂണ്‍
9)കായപ്പൊടി – 2 ടീസ്പൂണ്‍
10)അണ്ടിപരിപ്പ് – 100 ഗ്രാം
11)നിലക്കടല – 100 ഗ്രാം
12)കറിവേപ്പില – 2 തുണ്ട്
13)വറ്റല്‍മുളക് – 15 എണ്ണം
14)ഉപ്പ് – പാകത്തിന്