CookingEncyclopediaSweets Recipes

ലെമണ്‍ പുഡിംഗ്

പാകം ചെയ്യുന്ന വിധം

 മുട്ടയുടെ വെള്ള അടിച്ചു വയ്ക്കുക.മഞ്ഞക്കരു വെണ്ണ ചേര്‍ത്ത് വേറെ പതപ്പിക്കുക. ഇതില്‍ മൈദാ ചേര്‍ത്തിളക്കുക.പാല്‍,ചെറുനാരങ്ങാ നീര്, എസ്സന്‍സ്, നാരങ്ങാത്തൊലി എന്നിവ ഒഴിച്ച് യോജിപ്പിക്കുക. വെണ്ണ പുരട്ടിയ ഒരു പുഡിംഗ് ട്രെയില്‍ കൂട്ട് ഒഴിച്ച് മുകളില്‍ മുട്ട വെള്ള ഒഴിച്ച് ചൂടായ ഓവ്നില്‍ ബേക്ക് ചെയ്തെടുക്കുക. 150ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റ് ബേക്ക് ചെയ്യണം.

ചേരുവകള്‍
1)പാല്‍ – ഒന്നര കപ്പ്‌
2)മുട്ട – മൂന്ന്
3)പഞ്ചസാര – ഒരു കപ്പ്‌
4)ചെറുനാരങ്ങാതൊലി
ഉരച്ചത് – ഒന്നര ടീസ്പൂണ്‍
5)വെണ്ണ – ഒന്നര ടേബിള്‍ സ്പൂണ്‍
6)മൈദ – ആറു ടേബിള്‍ സ്പൂണ്‍
7)ചെറുനാരങ്ങാനീര് – ഒന്നര ടേബിള്‍ സ്പൂണ്‍
8)ലെമണ്‍ എസ്സന്‍സ് – ഒന്നര ടീസ്പൂണ്‍