വെണ്ടയ്ക്ക കറി
പാകം ചെയ്യുന്ന വിധം
വെണ്ടയ്ക്ക ചെറുതായി വട്ടത്തിലരിയുക പച്ചമുളക് കഴുകി ചെറുതായി നുറുക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വെണ്ടയ്ക്ക നുറുക്കിയതും, ഉള്ളി അരിഞ്ഞതും, പച്ചമുളകുമിട്ടു വഴറ്റുക.മല്ലിപ്പൊടി, മുളകുപൊടി, തേങ്ങാപ്പാലില്‍ കലക്കി വയ്ക്കുക.ശേഷം കലക്കി വച്ചിരിക്കുന്ന കൂട്ടൊഴിച്ച് തിളപ്പിക്കുക.വെട്ടി തിളയ്ക്കുമ്പോള്‍ ഇറക്കി വച്ച് കടുക് താളിച്ച് ഉപയോഗിക്കാം.
ചേരുവകള്‍
വെണ്ടയ്ക്ക – അര ഡസന്‍
സവാള – 4 എണ്ണം
പച്ച മുളക് – 12 എണ്ണം
തേങ്ങാപ്പാല്‍ – 2 കപ്പ്
മല്ലിപൊടി – 2 ടീസ്പൂണ്‍
മുളകുപൊടി – 2 സ്പൂണ്‍
വെളിച്ചെണ്ണ – അര കപ്പ്
മുളക് – 4 എണ്ണം
കടുക് – 2 സ്പൂണ്‍
കറിവേപ്പില – കുറച്ച്