വെണ്ടക്ക കട് ലറ്റ്
പാകം ചെയ്യുന്ന വിധം
വെണ്ടയ്ക്ക കഴുകി കൊത്തിയരിഞ്ഞ് വയ്ക്കുക. ചുവന്നുള്ളി തൊലിച്ചു കഴുകി പൊടിയായി അരിയണം.പച്ചമുളക് കഴുകി വട്ടത്തില്‍ അരിയണം. ചീനച്ചട്ടി അടുപ്പത്തു വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വെണ്ടയ്ക്കാ ഇട്ടു വഴറ്റുക. വെണ്ടയ്ക്കാ വഴറ്റിയ ശേഷം ഉള്ളിയും പച്ചമുളകും അമേരിക്കന്‍ മാവ്, കുരുമുളക്പൊടി, മുട്ട പൊട്ടിച്ച് ഒഴിച്ചതും ഇട്ടു നന്നായി ഇളക്കി കട് ലറ്റുകളാക്കി വയ്ക്കുക. അതില്‍ റൊട്ടിപ്പൊടി തൂവി മുട്ട പൊട്ടിച്ച് ഒഴിച്ചതില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.
ചേരുവകള്‍
1.വെണ്ടയ്ക്ക – 20 എണ്ണം
2.വെളിച്ചെണ്ണ – 200 ഗ്രാം
3.ചുവന്നുള്ളി – 140 ഗ്രാം
4.പച്ചമുളക് – 50 ഗ്രാം
5.അമേരിക്കന്‍ മാവ് – കുറച്ച്
6.കുരുമുളകുപൊടി – ഒരു സ്പൂണ്‍
7.മുട്ട – 2 എണ്ണം
8.റൊട്ടിപ്പൊടി – കുറച്ച്
9.വെളിച്ചെണ്ണ – കാല്‍ കിലോ