ലഡ്ഡു
പാകം ചെയ്യുന്ന വിധം
മൂട് കട്ടിയുള്ള പരന്നപാത്രത്തില്‍ പഞ്ചസാര ഇട്ടു കുറച്ച് വെള്ളം ഒഴിച്ച് അടുപ്പില്‍ വച്ച് തിളപ്പിക്കുക. ഇതിലേയ്ക്ക് പാല്‍ ഒഴിച്ച് പതഞ്ഞ് വരുന്ന അഴുക്ക് നീക്കി പാവ് ആക്കണം. കേസരി പൌഡര്‍ ചേര്‍ത്ത് പഞ്ചസാര പാവില്‍ ചേര്‍ത്തിളക്കി വാങ്ങിവയ്ക്കുക. ദോശമാവ് പരുവത്തില്‍ കടലമാവില്‍ വെള്ളം ചേര്‍ത്ത് കലക്കുക. വനസ്പതി ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാക്കുക. എണ്ണ കണ്ണാപ്പയില്‍ പുരട്ടിയ ശേഷം അതിലേയ്ക്ക് മാവ് ഒഴിക്കുക. മാവ് തവികൊണ്ട് പരത്തി പൂന്തിയുടെ പരുവത്തിലാക്കുക.ഈ പൂന്തികള്‍ എണ്ണയില്‍ ഇട്ടു. പൂന്തി മൂക്കുമ്പോള്‍ കോരിയെടുത്ത് പഞ്ചസാര പാവിലാക്കണം. ഇങ്ങനെ കുറേശ്ശെ മാവൊഴിച്ച് കട്ടകെട്ടാതെ ഇളക്കി പൂന്തി ഉണ്ടാക്കി പഞ്ചസാര പാവില്‍ ഇടുക. ചെറുതാക്കി നെയ്യില്‍ വരട്ടിയ അണ്ടിപ്പരിപ്പും ഏലയ്ക്കായ്, ഗ്രാമ്പു,കിസ്മിസ്,കല്‍ക്കണ്ടം എന്നിവയും പൂന്തിയില്‍ ചേര്‍ത്ത് ഇളക്കാം. വലിപ്പത്തില്‍ ഉരുട്ടി വച്ച് നല്ലത് പോലെ ആറിയ ശേഷം അടപ്പുള്ള പാത്രത്തില്‍ ഇട്ടു സൂക്ഷിക്കാം. ഇതില്‍ ജാതിക്കാ,എസ്സന്‍സ്,മുതലായവയും ചേര്‍ക്കാം.
ചേരുവകള്‍
1)കടല മാവ് ഇടഞ്ഞത് – 250 ഗ്രാം
2)പഞ്ചസാര – 500 ഗ്രാം
3)നെയ്യ് – കാല്‍ ടീസ്പൂണ്‍
4)ഗ്രാമ്പു – മൂന്ന്‍
5)ഏലയ്ക്കാ – നാല്
6)കല്‍ക്കണ്ടം – 5 ഗ്രാം
7)കേസരി പൌഡര്‍ – ഒരു നുള്ള്
8)പാല്‍ – അര ടേബിള്‍ ടീസ്പൂണ്‍
9)വനസ്പതി – 600 ഗ്രാം
10)കിസ്മിസ് – 25 ഗ്രാം