കുമ്പളങ്ങാ മോരു കറി
പാകം ചെയ്യുന്ന വിധം
കുമ്പളങ്ങ കഷ്ണങ്ങളാക്കി പാകത്തിന് വച്ച് വേവിക്കുക.തേങ്ങാ ചിരകിയത് വെള്ളം വച്ച് വേവിക്കുക.തേങ്ങാ ചിരകിയത് മഞ്ഞള്‍പ്പൊടി ജീരകം നല്ല മയത്തില്‍ അരച്ച് മോരില്‍ കലക്കി വയ്ക്കുക.കുമ്പളങ്ങ വെന്തശേഷം കൂട്ടുകലക്കിയ മോരും പാകത്തിന് ചേര്‍ത്ത് തിളപ്പിക്കണം. ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ പച്ച മുളക് കഴുകി നുറുക്കിയതും ഇഞ്ചി ചെത്തി കഴുകി അരിഞ്ഞതുമിട്ടു വഴറ്റി കോരുക.ബാക്കി വെളിച്ചെണ്ണയില്‍ മുളക് മുറിച്ചതും കടുകും ഉള്ളിയും കറിവേപ്പിലയുമിട്ട് കടുക് താളിച്ച് യോജിപ്പിച്ച് ഇളക്കി ഉപയോഗിക്കാം.
ചേരുവകള്‍
കുമ്പളങ്ങ – ഒന്നു
മോര് – 4 കപ്പ്
പച്ചമുളക് – 15 എണ്ണം
ഇഞ്ചി – 2 കഷ്ണം
തേങ്ങാ
ചുരണ്ടിയത് – 4 കപ്പ്
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
ജീരകം – 4 സ്പൂണ്‍
വെളിച്ചെണ്ണ – 2 സ്പൂണ്‍
മുളക് – 4 എണ്ണം
കടുക് – 2 സ്പൂണ്‍
ഉള്ളി ചെറുതായി
അരിഞ്ഞത് – 2 സ്പൂണ്‍
കറിവേപ്പില – കുറച്ച്