ഖാണ്ട്വി
തയ്യാറാക്കുന്ന വിധം
തൈര് ഉടച്ച് കടലമാവും ചേര്‍ത്ത് യോജിപ്പിക്കുക. പച്ചമുളകും ഇഞ്ചിയും കഴുകി അരയ്ക്കുക.മാവും അരച്ച് വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും മഞ്ഞള്‍,ഉപ്പ്,നെയ്യ് ഇവ ചേര്‍ത്ത് വേവിക്കുക. കുഴമ്പ് പരുവത്തിലാകുമ്പോള്‍ ഇറക്കി വച്ച് പരന്ന തട്ടം എടുത്ത് നെയ്യ് പുരട്ടി വേവിച്ചു വച്ചിരിക്കുന്ന മിശ്രിതം ചൂടോടുകൂടി തന്നെ നേര്‍മ്മയായി പരത്തുക.രണ്ടു ഇഞ്ച് വീതിയിലുള്ള നാടപോലെ മുറിയ്ക്കുക.വിരലില്‍ എണ്ണ പുരട്ടിക്കൊണ്ട് മുറിച്ച് വച്ചിരിക്കുന്ന നാട ചുരുട്ടിയെടുക്കുക. ചീനച്ചട്ടിയില്‍ അല്പം ഡാല്‍ഡാ ഒഴിച്ച് ചൂടാകുമ്പോള്‍ മുളക് മുറിച്ചതും കായവും കടുകും വറുത്ത് ചുരുളുകളുടെമേല്‍ ഒഴിക്കുക. തേങ്ങയും കൊത്തമല്ലിയില ചെറുതായി അരിഞ്ഞതും ചുരുളുകളില്‍ വിതറി ഉപയോഗിക്കാം.
ചേരുവകള്‍
1)കട്ടതൈര് – 2 കപ്പ്
2)കടലമാവ് – 200 ഗ്രാം
3)ഇഞ്ചി – 2 കഷണം
4)പച്ചമുളക് – 4 കഷണം
5)മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
6)നെയ്യ് – 4 ടീസ്പൂണ്‍
7)ഉപ്പ് – പാകത്തിന്
8)വെള്ളം – 2 കപ്പ്
വറുക്കാന്‍ വേണ്ട സാധനങ്ങള്‍
1)വറ്റല്‍ മുളക് – 4 എണ്ണം
2)കായപ്പൊടി – ഒരു ടീസ്പൂണ്‍
3)കടുക് – 6 ടീസ്പൂണ്‍
4)ഡാല്‍ഡ – 4 സ്പൂണ്‍
5)തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ്
6)പച്ച കൊത്തമല്ലിയില – 2 പിടി