കാരാമിക്സ്ചര്‍
തയ്യാറാക്കുന്ന വിധം
കപ്പലണ്ടി രണ്ടായി പിളര്‍ന്ന് വയ്ക്കണം.അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞു വയ്ക്കണം. ചീനച്ചട്ടി അടുപ്പത്തു വച്ച് അല്പം നെയ്യ് പുരട്ടി ഓരോന്നും അതാതിന്റെ മൂപ്പനുസരിച്ച് വെവ്വേറെ വറുത്തു കോരുക.ചൂടോടുകൂടി പഞ്ചസാരയും മുളകുപൊടിയും തൂവണം.കറിവേപ്പിലയും മൂപ്പിച്ച് എണ്ണമയം വാര്‍ത്ത് മിക്സ്ച്ചറില്‍ ചേര്‍ത്തിളക്കി തണുത്ത ശേഷം ടിന്നിലടച്ച് സൂക്ഷിക്കാം.
ആവശ്യമായ സാധനങ്ങള്‍
1.എള്ള് – ഒരു കപ്പ്
2.നിലക്കടല – ഒരു കപ്പ്
3.അണ്ടിപ്പരിപ്പ് – ഒരു കപ്പ്
4.ഉണക്കമുന്തിരി – മുക്കാല്‍ കപ്പ്
5.തേങ്ങാ(ഉണങ്ങിയത്)- മുക്കാല്‍ കപ്പ്
6.കടലപ്പരിപ്പ് – മുക്കാല്‍ കപ്പ്
7.മുളകുപൊടി – ഒരു ടീസ്പൂണ്‍
8.ഉപ്പ്,കറിവേപ്പില – പാകത്തിന്
9.പഞ്ചസാര – മുക്കാല്‍ കപ്പ്
10.നെയ്യ് – പാകത്തിന്