കപ്പി ഉപ്പുമാവ്
തയ്യാറാക്കുന്ന വിധം
അരിപ്പൊടി, പാകത്തിന് ഉപ്പും ചേര്‍ത്ത് പാത്രത്തിലിട്ട് കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കുക. ചീനച്ഛട്ടിയിലെണ്ണയൊഴിച്ച് കടുകും, ഉഴുന്ന് പരിപ്പും വറുത്തെടുത്തതില്‍ പച്ചമുളകും പച്ചപട്ടാണിയും വെളിച്ചെണ്ണ ഒഴിച്ചു വറ്റല്‍ മുളക് മുറിച്ചതും കറിവേപ്പിലയും നുള്ളിയിട്ട് വറുത്തെടുക്കുക. അരിപ്പൊടി ഉരുളകള്‍ ഇട്ടു എണ്ണ ഒഴിച്ച് വറുത്തെടുക്കണം. തുടര്‍ന്ന്‍ ഇളക്കണം. നല്ലപോലെ മൊരിഞ്ഞു വരുന്നത് വരെ ഇളക്കണം.
ആവശ്യമായ സാധനങ്ങള്‍
അരിപ്പൊടി – 2 ഗ്ലാസ്
കറിവേപ്പില – കുറച്ച്
വെളിച്ചെണ്ണ – ഒരു ഗ്ലാസ്
കടുക് – 2 സ്പൂണ്‍
ഉഴുന്ന് പരിപ്പ് – അര ഗ്ലാസ്
വറ്റല്‍ മുളക് – 6 എണ്ണം
പച്ചപട്ടാണി, പച്ചമുളക് പാകത്തിന്