കപ്പ പുട്ട്
പാകം ചെയ്യുന്ന വിധം
കപ്പ ഒരു ഗ്രയിന്ററില്‍ വെച്ച് ഉരച്ച് വെള്ളത്തില്‍ ഇടുക. ഉരച്ച് കഴിഞ്ഞ ശേഷം വെള്ളത്തില്‍ നിന്ന് എടുത്തു കൈകൊണ്ടു പിഴിഞ്ഞെടുക്കണം. പാകത്തിന് ഉപ്പ് ചേര്‍ത്ത് യോജിപ്പിക്കണം. പുട്ടിന്റെ കുറ്റിയില്‍ തേങ്ങാ ഇട്ടു മീതെ കിഴങ്ങ് ഇട്ടു പുട്ടിന്റെ കുറ്റിയില്‍ വച്ച് വേവിച്ചെടുക്കുക. ചൂടോടെ മീന്‍ വരട്ടിയത് ചേര്‍ത്ത് കഴിക്കാം.
ചേരുവകള്‍
1.കപ്പ – ഒരു കിലോ
2. തേങ്ങാ ചിരകിയത് -2 മുറി
3. ഉപ്പ് – പാകത്തിന്