കാഞ്ചീപുരം ഇഡ്ഡലി
ഉണ്ടാക്കുന്ന വിധം
പുഴുക്കലരി, പച്ചരി,ഉഴുന്ന് പരിപ്പ് ഇവ പ്രത്യേകം പാത്രത്തിലിട്ട് കുതിര്‍ത്ത് തരുതരുപ്പായി അരയ്ക്കുക. ഉപ്പും കായവും ചേര്‍ത്തിളക്കി വയ്ക്കണം. രാവിലെ മാവില്‍ കുരുമുളക് പൊടി, ജീരകപ്പൊടി,നെല്ലെന്ന ഇവ ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ വയ്ക്കുക. ഇഡ്ഡലികുട്ടുകത്തില്‍ വെള്ളം ഒഴിച്ച് അടുപ്പത്തുവച്ച് തിളയ്ക്കുമ്പോള്‍ തട്ടില്‍ എണ്ണ പുരട്ടി മാവൊഴിച്ച് വേവിക്കുക.
ആവശ്യമായ സാധനങ്ങള്‍
പുഴുക്കലരി – 2 കപ്പ്
ഉപ്പ്, കായം – ആവശ്യത്തിനു
കുരുമുളക് പൊടി – ഒരു ടീസ്പൂണ്‍
ജീരകം പൊടിച്ചത് – ഒരു ടീസ്പൂണ്‍
നെയ്യ് – ഒരു ടീസ്പൂണ്‍
കറിവേപ്പില – 4 കതിര്‍പ്പ്
തൈര് – രണ്ട് ടേബിള്‍ സ്പൂണ്‍
പച്ചരി – ഒരു കപ്പ്
ഉഴുന്ന് പരിപ്പ് – ഒരു കപ്പ്