ജിലേബി
തയ്യാറാക്കുന്ന വിധം
ഉഴുന്ന് പരിപ്പ് കുതിര്‍ത്ത് നന്നായി അരച്ചെടുക്കണം ഒരു പരന്ന പാത്രത്തില്‍ നെയ്യൊഴിച്ച് അടുപ്പത്തു വച്ച് മൂപ്പിച്ച് മാവ് ഒരു മുഴം ചതുരമുള്ള മല്ല് തുണിയുടെ നടുവില്‍ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതില്‍ കുറേശ്ശെ ഇട്ടു നാല് വക്കും കൂട്ടി പിടിച്ച് ഞെക്കി നെയ്യില്‍ വീഴ്ത്തി (ഒരു കല്ലിന്മേല്‍ ആറു തകാരങ്ങള്‍ ചുറ്റി ചേര്‍ത്തത് പോലെയായിരിക്കണം ഇതിന്റെ ആകൃതി) ചെറുതീയിട്ടു മൂപ്പിചെടുക്കണം. പഞ്ചസാര പാവ് കാച്ചി മഞ്ഞ പൌഡറും ചേര്‍ത്ത് ശരിപ്പെടുത്തി വച്ചിരിക്കുന്ന ജിലേബിയില്‍ ചേര്‍ക്കുക. നല്ലവണ്ണം കുതിര്‍ന്ന ശേഷം മറ്റൊരു പാത്രത്തില്‍ എടുത്ത് വയ്ക്കണം.
ചേരുവകള്‍
1)ഉഴുന്ന് പരിപ്പ് – ഒരുകിലോ
2)നെയ്യ് – അര കിലോ
3)പഞ്ചസാര – 4 റാത്തല്‍
4)മഞ്ഞ പൌഡര്‍ – കളറിനു ആവശ്യമായത്