വരിക്കച്ചക്ക അട
പാകം ചെയ്യുന്ന വിധം
ചക്കച്ചുള കുരുകളഞ്ഞ് കഴുകി വൃത്തിയാക്കി കൊത്തിയരിഞ്ഞ് വയ്ക്കുക ഇത് ഒരു പാത്രത്തിലിട്ട് കുറച്ച് വെള്ളം ചേര്‍ത്ത് വേവിക്കുക.ശര്‍ക്കര പാവുകാച്ചി ജീരകപൊടി,ചുക്കുപൊടി,തേങ്ങാ,നെയ്യ് എന്നിവ ചേര്‍ത്ത് വരട്ടിയെടുക്കുക അതിനുശേഷം പൊടിയാക്കിയ അരിയും നെയ്യും വെള്ളവും ചേര്‍ത്ത് കുഴച്ച് ഇലയില്‍ വച്ച് പരത്തി ചക്ക വരട്ടിയത് പുറത്ത് വിതറുക.ഇലമടക്കി ഇഡ്ഡലി പാത്രത്തില്‍ വച്ച് ആവികയറ്റി എടുക്കുക.
ചേരുവകള്‍
- വരിക്കച്ചക്ക – 2 കിലോ
- അരി – 1 കിലോ
- തേങ്ങ – 2 എണ്ണം
- ശര്‍ക്കര – ഒന്നര കിലോ
- ജീരകപ്പൊടി – 1 ടീ സ്പൂണ്‍
- നെയ്യ് – 200 ഗ്രാം
- ചുക്ക്പ്പൊടി – 1 ടീസ്പൂണ്‍