അരിപ്പൊടി കൊണ്ട് ഇഡ്ഡലി
പാകം ചെയ്യുന്ന വിധം
നാല് കപ്പ് അരിപ്പൊടി ഒന്നിച്ചിളക്കി കുറേശ്ശെ വെള്ളം ഒഴിച്ചു വളരെ മയത്തില്‍ കുഴയ്ക്കുക. മറ്റൊരു പാത്രത്തില്‍ ഉഴുന്ന് പൊടി ഒരു കപ്പു വല്ലമൊഴിച്ചു വളരെ മയത്തില്‍ കുഴച്ചു വയ്ക്കണം. അതിനു ശേഷം രണ്ടും കൂട്ടി ചേര്‍ക്കണം.
തരി രണ്ടു കപ്പ് വെള്ളമൊഴിച്ച് കട്ട കെട്ടാതെ ചെറുതീയില്‍ കുറുക്കുക. അരി മാവ് കലക്കി ഉഴുന്ന് പൊടിക്കൂട്ടില്‍ ചെറുചൂടോടെ റവയും ഉപ്പും അരക്കപ്പ് വെള്ളവും ചേര്‍ത്തു കലക്കി രാത്രി മുഴുവന്‍ വയ്ക്കുക. നേരം വെളുക്കുമ്പോഴേയ്ക്കും ശരിക്കും പുളിച്ചു പൊങ്ങിവരും. ഈ മാവ് കൊണ്ട് സാധാരണ രീതിയില്‍ ഇഡ്ഡലിയുണ്ടാക്കാം.
ചേരുവകള്‍
1)പാലപ്പത്തിന്റെ പൊടി – രണ്ടു കപ്പ്
പുട്ടിന്റെ പൊടി – രണ്ട് കപ്പ്
2)ഉഴുന്ന് പൊടി – ഒരു കപ്പ്
3)പുട്ട് പൊടി നേര്‍ത്ത അരിപ്പയില്‍
തെള്ളുമ്പോള്‍ ശേഷിക്കുന്ന തരി – നാല് ഡിസേര്‍ട്ട് സ്പൂണ്‍
ഉപ്പ് – പാകത്തിന്