CookingEncyclopediaSweets Recipes

ഐസ്ഡ് ക്രിസ്മിസ് പുഡിംഗ്

പാകം ചെയ്യുന്ന വിധം
പഴങ്ങള്‍ ബ്രാന്‍ഡിയില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അഞ്ചാമത്തെയും ആറാമത്തെയും ചേരുവകള്‍ ഒരു ബൗളില്‍ എടുക്കുക. ഇതില്‍ ഉണങ്ങിയ പഴങ്ങളും ബദാമും ചോക്കലേറ്റും ബ്രാന്‍ഡിയും ചേര്‍ക്കുക. ഒരു പുഡിംഗ് പാത്രത്തിലേക്ക് മിശ്രിതം ഒഴിച്ച് മൂടി വച്ച് ഫ്രീസറില്‍ വയ്ക്കുക അതിനുശേഷം പുറത്തെടുത്ത് ചൂടുള്ള വെള്ളത്തില്‍ 20 സെക്കന്ഡ് വയ്ക്കുക. പാത്രത്തിലേക്ക് മാറ്റി കാസ്റ്റര്‍ഡ് ചേര്‍ത്ത് ഉപയോഗിക്കാം.

ചേരുവകള്‍
1)സുല്‍ത്താന,കിസ്മിസ് – ഒരു കപ്പ്‌
2)ചെറി, നാരങ്ങാത്തൊലി – അര കപ്പ്‌
3)ബ്രാന്‍ഡി – അര കപ്പ്‌
4)ടിന്‍ പൈനാപ്പിള്‍ – അര കപ്പ്‌
5)ക്രീം – ഒരു കപ്പ്‌
6)വാനിലാ ഐസ്ക്രീം – ഒന്നര ലിറ്റര്‍
7)ബദാം വറുത്തത് – ഒരു കപ്പ്‌
8)ചോക്കലേറ്റ് – അര കപ്പ്‌