ഐസ്ക്രീം
പാകം ചെയ്യുന്ന വിധം
മുട്ടയുടെ മഞ്ഞക്കുരു പതച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് പിരിഞ്ഞ് പോകാതെ കസ്റ്റാര്‍ഡ് കുറുക്കി വാങ്ങി എസ്സന്‍സും ചേര്‍ത്ത് തണുക്കുമ്പോള്‍ വെള്ളമയം ഇല്ലാത്ത ഒരു പാത്രത്തില്‍ ഒഴിച്ച് ഫ്രീസ് ചെയ്യാന്‍ വയ്ക്കണം.മുട്ടയുടെ വെള്ള മാറ്റി വച്ചിരിക്കുന്നത് ഇടയ്ക്കിടയ്ക്ക് കുറേശ്ശെ പഞ്ചസാരയും ചേര്‍ത്ത് കട്ടിയായി പതച്ച് കസ്റ്റാര്‍ഡ് മിക്സ്ചറിന്റെ കൂടെ യോജിപ്പിക്കണം.ഫ്രീസിംഗ് ട്രേകള്‍ കഴുകി വെള്ളമയം ഒട്ടും തന്നെയില്ലാതെ തുടച്ച് കസ്റ്റാര്‍ഡ് മിക്സ്ചര്‍ ഒഴിച്ച് റെഫ്രിജറേറ്റില്‍ ഫ്രീസു ചെയ്യുന്നത് ഐസ്ക്രീമിന് മാര്‍ദ്ധവം ഉണ്ടാകുന്നതിന് വേണ്ടിയാണ്.
ഐസ്ക്രീം കസ്റ്റാര്‍ഡ് കുറുകുമ്പോള്‍ ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് അടപ്പില്‍ വച്ച് ആ വെള്ളത്തില്‍ വച്ച് കസ്റ്റാര്‍ഡ് കുറുക്കേണ്ടതാണ്. കുറച്ച് കസ്റ്റാര്‍ഡ് കുറുക്കേണ്ടതാണ് കുറച്ച് കസ്റ്റാര്‍ഡ് പൌഡര്‍ പാലില്‍ കലക്കി കസ്റ്റാര്‍ഡ് മിക്സ്ചറിന്റെ കൂടെ ചേര്‍ത്ത് അടുപ്പില്‍ വച്ചാല്‍ കസ്റ്റാര്‍ഡ് വേഗം കുറുക്കിയെടുക്കാം.ഫലൂഡാ ഇളം ചുവപ്പ് നിറമായതുകൊണ്ട് മുകളില്‍ ഐസ്ക്രീം ചേര്‍ക്കുന്നതാണ് ഉത്തമം.
ചേരുവകള്‍
1)പഞ്ചസാര – 2 കപ്പ്
2)പാല്‍ – 8 കപ്പ്
3)മുട്ട – 8 എണ്ണം
4)വാനില എസ്സന്‍സ് – കുറച്ച്