ഹോളിഗ
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ അര ലിറ്റര്‍ വെള്ളത്തില്‍ വേവിച്ചെടുക്കുക. ഇതില്‍ പഞ്ചസാരയും ഏലയ്ക്കായും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്ന് മാറ്റി ചൂടാറാന്‍ വയ്ക്കുക. കുറച്ചു കേസരിയും എണ്ണയും മൈദയും ചേര്‍ത്ത് കുഴയ്ക്കുക. ഇതില്‍ അല്പം മൈദാമാവ് എടുത്ത് പൂരിയുടെ ആകൃതിയില്‍ പരത്തി കടലപ്പരിപ്പ് മിശ്രിതം ചെറിയ ഉരുള ആക്കിയശേഷം ഇവ രണ്ടും ബോള്‍ പരുവത്തിലാക്കുക. ചപ്പാത്തി പരത്തുന്നതുപോലെ പരത്തി ദോശക്കല്ലില്‍ ചുട്ടെടുക്കുക.
ചേരുവകള്‍
1)കടലപ്പരിപ്പ് – കാല്‍ കിലോ
2)പഞ്ചസാര – കാല്‍ കിലോ
3)മൈദാ – കാല്‍ കിലോ
4)ഏലയ്ക്കായ് – 2 എണ്ണം
5)വെളിച്ചെണ്ണ – കാല്‍ കിലോ