ഗുജറാത്ത് ലഡ്ഡു
പാകം ചെയ്യുന്ന വിധം
ഒന്നും രണ്ടും ചേരുവകള്‍ ഒന്നിച്ചാക്കി രണ്ടു ടേബിള്‍ സ്പൂണ്‍ വനസ്പതി ചൂടാക്കി അതില്‍ ഇട്ടു ഇളക്കുക.അണ്ടിപ്പരിപ്പ് ചെറുതായി നെയ്യില്‍ വറുത്തെടുക്കുക.പാല്‍ ,പൊടിയില്‍ തളിച്ച് ഇളക്കി 15 മിനിറ്റ് നേരം അടച്ചു വയ്ക്കുക.ഈ പൊടി കട്ടയില്ലാതെ അരിപ്പയില്‍ അരിച്ചെടുക്കുക. നല്ലമണം വരുന്നതുവരെ വനസ്പതി ഒഴിച്ച് പൊടിയിട്ടു ചുവപ്പ് നിറത്തില്‍ വറുത്ത് പരന്ന പാത്രത്തില്‍ ഇട്ടു ആറാന്‍ വയ്ക്കുക.പാവാക്കിയ പഞ്ചസാരയില്‍ ഏലയ്ക്കാപ്പൊടി,ജാതിക്കാപ്പൊടി എന്നിവ ചേര്‍ത്ത് അണ്ടിപ്പരിപ്പുമിട്ട് വേണ്ട വലിപ്പത്തില്‍ ഉരുളകളാക്കി സൂക്ഷിച്ചു വയ്ക്കുക.
ചേരുവകള്‍
1)ഗോതമ്പ് പൊടി – അര കപ്പ്
2)കടലമാവ് – രണ്ട് കപ്പ്
3)പഞ്ചസാര – രണ്ടു കപ്പ്
4)ഏലയ്ക്കാപ്പൊടി,
ജാതിക്കപ്പൊടി – കാല്‍ ടീസ്പൂണ്‍
5)വനസ്പതി – 200 ഗ്രാം
6)അണ്ടിപ്പരിപ്പ് – 15
7)പാല്‍ – രണ്ടു ടേബിള്‍ സ്പൂണ്‍