പേരയ്ക്കാ ജെല്ലി
പാകം ചെയ്യുന്ന വിധം
പഴുത്ത പേരയ്ക്കാ ഓരോന്നും നാലായി കീറി വെള്ളം ചേര്‍ത്ത് വേവിക്കുക. തണുത്ത ശേഷം ആറുമ്പോള്‍ തോര്‍ത്തില്‍ ഇട്ടു അമര്‍ത്തിപ്പിഴിഞ്ഞ് ചാറെടുക്കണം. പഞ്ചസാര കണക്കിന് ചേര്‍ത്ത് അടുപ്പില്‍ വച്ചിളക്കണം. പാകമായാല്‍ ഒരു ചെറു നാരങ്ങാനീരും ഏലവും ചേര്‍ത്ത് ഇളക്കണം.പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വച്ച് കഷണങ്ങളാക്കി ഉപയോഗിക്കാം.
ചേരുവകള്‍
1)പേരയ്ക്കാ – 100 എണ്ണം
2)പഞ്ചസാര – ഒരു കിലോ
3)നാരങ്ങ – 2 എണ്ണം