CookingDrinksEncyclopedia

പച്ച മാങ്ങാ സ്ക്വാഷ്

പാകം ചെയ്യുന്ന വിധം
മാങ്ങാ അരിഞ്ഞു മിക്സിയിലിട്ട് അര ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇഴയകലമുള്ള വൃത്തിയുള്ള ഒരു തുണിയിലൂടെ ഞെക്കി പിഴിഞ്ഞെടുക്കുക. അരിപ്പയിലൂടെ അരിച്ച് അളന്ന് മാറ്റിവയ്ക്കുക.മാങ്ങച്ചാറിന്റെ അതെ അളവ് വെള്ളവും ഇരട്ടി പഞ്ചസാരയും സിട്രിക് ആസിഡും ഒരു പാത്രത്തില്‍ എടുത്ത് അടുപ്പില്‍ വച്ച് തിളപ്പിക്കുക.സിറപ്പ് തണുത്തതിനുശേഷം അരിച്ചു വച്ച മാങ്ങാച്ചാറ് കളര്‍, എസ്സന്‍സ് എന്നിവ ചേര്‍ത്തിളക്കുക. സ്ക്വാഷ് കൂടുതല്‍ കാലം കേടുവരാതെ സൂക്ഷിക്കാനായി സിറപ്പ് അല്പമെടുത്ത് പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് ചേര്‍ത്ത് കലക്കി അരിച്ച് സ്ക്വാഷ് കുപ്പികളില്‍ അടച്ച് സൂക്ഷിക്കാവുന്നതാണ്.
സ്ക്വാഷ് അടുത്ത സീസണ്‍ വരെ കേട് കൂടാതെ ഇരിക്കും. സ്ക്വാഷില്‍ നാലിരട്ടി വെള്ളവും ചേര്‍ത്ത് തണുപ്പിച്ചുപയോഗിച്ചാല്‍ ഒന്നാംതരം ശീതളപാനീയവും ദാഹശമനിയും ആയി.

ചേരുവകള്‍
1)തൊലിയും മാങ്ങയണ്ടിയും
കളഞ്ഞ മാങ്ങ – അര കിലോ ഗ്രാം
2)പഞ്ചസാര – മുക്കാല്‍ കിലോ
3)സിട്രിക് ആസിഡ് – ഒരു ടീസ്സ്പൂണ്‍
4)മാങ്ങാ എസ്സന്‍സ് – കാല്‍ ടീസ്പൂണ്‍
5)പച്ച നിറം – ഒരു നുള്ള്
6)പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് – ഒരു നുള്ള്