പച്ചമാങ്ങാ ജാം
പാകം ചെയ്യുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ മിക്സിയില്‍ അടിച്ച മാങ്ങയും പഞ്ചസാര,സിട്രിക് ആസിഡ് എന്നിവയും ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം ചെറുതീയില്‍ പാകപ്പെടുത്തുക.ജാം പാകമായാല്‍ കളര്‍,എസ്സന്‍സ്,എന്നിവ ചേര്‍ത്തിളക്കുക.ജാം പാകമായോ എന്നറിയുന്നതിനായി ഒരു സ്പൂണില്‍ കുറച്ച് ജാം കോരി തണുത്തതിനുശേഷം ചരിച്ചു പിടിക്കുക.ഒരു ഷീറ്റുപോലെ മുറിഞ്ഞു വീഴുകയാണെങ്കില്‍ പാകമായെന്നു മനസ്സിലാക്കാം.അല്ലെങ്കില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ അല്പം ജാം ഒഴിച്ച് തണുക്കാന്‍ അനുവദിക്കുക.ചരിച്ചു പിടിക്കുമ്പോള്‍ പാത്രത്തില്‍ നിന്നും ഒഴുകാതിരുന്നാല്‍ ജാം പാകമായി എന്ന് മനസിലാക്കാവുന്നതാണ്. വൃത്തിയാക്കിയ വാവട്ടമുള്ള കുപ്പിയില്‍ ജാം ചൂടോടെ തന്നെ ഒഴിച്ച് തണുത്തതിനുശേഷം ബാക്കി വരുന്ന കൊത്ത് ജാം പാകപ്പെടുത്തുമ്പോള്‍ ചേര്‍ക്കാവുന്നതാണ്.നല്ല പുളിയുള്ള മാങ്ങയാണെങ്കില്‍ സിട്രിക് ആസിഡിന്റെ ആവശ്യമില്ല.
ചേരുവകള്‍
1)തൊലിയും മാങ്ങയണ്ടിയും
കളഞ്ഞ പച്ചമാങ്ങ മിക്സിയില്‍
അടിച്ചത് – ഒരു കപ്പ്
2)പഞ്ചസാര – 1 കപ്പ്
3)സിട്രിക് ആസിഡ് – 1 ടീസ്പൂണ്‍
4)കളര്‍,എസ്സന്‍സ് – ആവശ്യത്തിന്