പയറുകറി
പാകം ചെയ്യുന്ന വിധം
ചെറുപയര്‍ വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് വേവിക്കുക.ഉള്ളി കഴുകി ചെറുതായി അരിഞ്ഞത് വയ്ക്കുക.ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുളക് മുറിച്ചിട്ട് കടുകും കറിവേപ്പിലയുമിട്ട് പൊട്ടുമ്പോള്‍ ഉള്ളി അരിഞ്ഞതുമിട്ടു വഴറ്റുക.മുളക് അരച്ച് വയ്ക്കുക.പയറ് വെന്തശേഷം തവി കൊണ്ട് ഉടയ്ക്കുക.അരച്ചു കൂട്ടിയിളക്കി വഴറ്റിയ ഉള്ളിയും ചേര്‍ത്ത് പാകത്തിന് ഉപ്പു ചേര്‍ത്ത് തിളപ്പിച്ച് ഉപയോഗിക്കാം.
ചേരുവകള്‍
ചെറുപയര്‍ – അര കിലോ
ഉള്ളി – 100 ഗ്രാം
വറ്റല്‍മുളക് – 10 എണ്ണം
ഉപ്പ് – പാകത്തിന്
കടുക് താളിക്കാന്‍
വെളിച്ചെണ്ണ – 4 സ്പൂണ്‍
കടുക് – 2 സ്പൂണ്‍
മുളക് – 4 എണ്ണം
കറിവേപ്പില – കുറച്ച്