CookingCurry RecipesEncyclopedia

പച്ചമുളക് പുളിങ്കറി

പാകം ചെയ്യുന്ന വിധം
പച്ച മുളക് കഴുകി വയ്ക്കുക.ഒരു പാത്രത്തില്‍ അര കപ്പു വെള്ളം ഒഴിച്ച് തിളച്ചാലുടന്‍ വെള്ളം ഊറ്റി കളഞ്ഞശേഷം പച്ചവെള്ളത്തിലിട്ടു കഴുകി വെള്ളം ഒപ്പിയെടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടലപരിപ്പ്, ഉഴുന്ന് പരിപ്പ്, അരി ഇവ പ്രത്യേകo ഇട്ട് മൂപ്പിക്കണം.ഇവ മൂന്നും മല്ലിപ്പൊടിയും , മഞ്ഞള്‍പ്പൊടിയും കൂട്ടി വെള്ളത്തില്‍ കലക്കി അടുപ്പില്‍ വച്ചു തിളയ്ക്കുമ്പോള്‍ തയ്യാറാക്കിയ പച്ചമുളക് ഇട്ട് ഉപ്പും ചേര്‍ക്കണം.
ഒരു ഡിസേര്‍ട്ട് സ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കായം ഇട്ട് മൂപ്പിച്ചു പൊടിച്ചു വയ്ക്കുക.ബാക്കി എണ്ണയില്‍ കടുക്,ഉലുവ, മുളക്,യഥാക്രമം ഇട്ട് ചുമക്കുമ്പോള്‍ പുളിങ്കറിയില്‍ ഒഴിച്ചിളക്കുക.ചാറു കുറുകുമ്പോള്‍ ഇറക്കി വച്ച് ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ക്കുക.

വേണ്ട സാധനങ്ങള്‍

അധികം എരിയില്ലാത്ത
പച്ച മുളക് – 8 എണ്ണം
വെളിച്ചെണ്ണ – അര ഡിസേര്‍ട്ട് സ്പൂണ്‍
കടലപരിപ്പ് -കാല്‍ ഡിസേര്‍ട്ട് സ്പൂണ്‍
ഉഴുന്ന് പരിപ്പ് – അര ഡിസേര്‍ട്ട് സ്പൂണ്‍
അരി – അര ടീസ്പൂണ്‍
മല്ലിപൊടി – കാല്‍ ഡിസേര്‍ട്ട് സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
പുളി – കുറച്ച്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
കായം – കുറച്ച്
കടുക് – ഒരു ടീസ്പൂണ്‍
ഉലുവ – കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് – 2 ഓരോന്നും രണ്ടായി മുറിച്ചത്
പഞ്ചസാര – ഒരു നുള്ള്