CookingCurry RecipesEncyclopedia

മുളക് കറി

പാകം ചെയ്യുന്ന വിധം
പച്ചമുളകും ചുവന്നുള്ളിയും വട്ടത്തില്‍ അരിയുക, ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ വറ്റല്‍മുളക് മുറിച്ചിട്ട് കടുകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക അരിഞ്ഞുവച്ചിരിക്കുന്ന പച്ച മുളകും ഉള്ളിയും ഇട്ട് വഴറ്റിയ ശേഷം കായം പൊടിച്ചതും പുളി പിഴിഞ്ഞൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. വെട്ടിത്തിളച്ചശേഷം ഇറക്കി വച്ച് ഉപയോഗിക്കാം.

ചേരുവകള്‍
പച്ചമുളക് – 200 ഗ്രാം
ചുവന്നുള്ളി – 100 ഗ്രാം
വെളിച്ചെണ്ണ – അര കപ്പ്‌
പുളി – 2 ഉരുള
കായം – 4 ചെറിയ കഷ്ണം
വറ്റല്‍മുളക് – 4 എണ്ണം
കടുക് – 2 സ്പൂണ്‍
കറിവേപ്പില – കുറച്ച്
ഉപ്പ് – പാകത്തിന്