ഗോള്‍ഡന്‍ പുഡിംഗ്
പാകം ചെയ്യുന്ന വിധം
പാലില്‍ റൊട്ടി കുതിര്‍ക്കുക.ഒരു ഫോര്‍ക്കില്‍ മുട്ടയുടെ ഉണ്ണിയും ചെറുനാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് അടിച്ചു യോജിപ്പിക്കുക. ഇതില്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് കുതിര്‍ത്ത റൊട്ടിയും എസ്സന്‍സും ചേര്‍ത്തിളക്കി ഓവനില്‍ വയ്ക്കുക. 45 മിനിട്ട് കഴിഞ്ഞു എടുക്കുക. ബാക്കി പഞ്ചസാരയും ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീരും മുട്ടവെള്ളയും കൂടി പതപ്പിച്ച് മുകളില്‍ അങ്ങിങ്ങായി ഒഴിക്കുക.മുകളില്‍ പൈനാപ്പിള്‍ വിതറുക.ചൂടായ ഓവനില്‍ വച്ച് വീണ്ടും ബേക്ക് ചെയ്യുക.
ചേരുവകള്‍
1)മുട്ടയുടെ വെള്ള – ആറു മുട്ടയുടെത്
2)മുട്ടയുടെ ഉണ്ണി – ആറു മുട്ടയുടെത്
3)കണ്ടന്‍സ്ഡ് മില്‍ക്ക് – രണ്ടു കപ്പ്
4)പാല്‍ – മൂന്ന് കപ്പ്
5)റൊട്ടി – മൂന്ന് കഷണം
6)പഞ്ചസാര – 10 ടേബിള്‍ സ്പൂണ്‍
7)പൈനാപ്പിള്‍
ചെറുതായി അരിഞ്ഞത് – രണ്ടു കപ്പ്
8)പൈനാപ്പിള്‍ എസ്സന്‍സ് – രണ്ട് ടീസ്പൂണ്‍
9)ചെറുനാരങ്ങ – മൂന്ന് ടീസ്പൂണ്‍