ആട്ടിന്‍റെ തലച്ചോറ് കട് ലറ്റ്
പാകം ചെയ്യുന്ന വിധം
തലച്ചോറ് തിളച്ച വെള്ളത്തില്‍ മുക്കിയെടുക്കുക.ഉടനെതന്നെ പച്ചവെള്ളത്തിലും മുക്കുക. കുറച്ച് പച്ചവെള്ളം തലച്ചോറിലൊഴിച്ച് അഞ്ച് മിനിട്ട് നേരം അടുപ്പില്‍ വയ്ക്കുക.അതിനുശേഷം തണുപ്പിക്കണം. തലച്ചോര്‍ പൊടിച്ച് അതില്‍ കുരുമുളക്,ഉപ്പ്,ഉള്ളി,മുതലായവ മുട്ടയുടെ മഞ്ഞക്കുരുവുമായി ചേര്‍ത്തിളക്കുക. പിന്നീട് കട് ലറ്റുകളായി മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടി മുക്കി നെയ്യില്‍ ചുവക്കെ വറുത്തെടുക്കുക.
ആവശ്യമായ സാധനങ്ങള്‍
1)തലച്ചോറ് – മൂന്ന്‍ ആട്ടിന്റെത്
2)റൊട്ടിപ്പൊടി – കുറച്ച്
3)നെയ്യ് – 50 ഗ്രാം
4)കുരുമുളകുപൊടി – ഒരു സ്പൂണ്‍
5)ഉപ്പ് – പാകത്തിന്
6)മുട്ട – ഒരെണ്ണം