CookingEncyclopediaSnacks Recipes

ജിഞ്ചര്‍ നട്ട് ബിസ്ക്കറ്റ്

പാകം ചെയ്യുന്ന വിധം

 150 ഗ്രാം പഞ്ചസാര ചുവടു കട്ടിയുള്ള കാഞ്ഞ ചീനച്ചട്ടിയില്‍ സാവധാനം ഉരുക്കി ചുവപ്പ് നിറമാകുമ്പോള്‍ തീരെ കുറച്ചു നെയ്മയം പുരട്ടിയ പരന്ന തട്ടത്തില്‍ നിരത്തി ഒഴിക്കുക. ഇത് ഇളക്കിയെടുത്തു പൊടിച്ചെടുക്കുക.

 മൈദാ,ചുക്ക്പൊടിച്ചത്,ഉപ്പ് എന്നീ ചേരുവകള്‍ ഒന്നിച്ചു തെള്ളിയെടുക്കുക. വനസ്പതിയും തയാറാക്കിയ ചുവപ്പ് നിറമുള്ള പഞ്ചസാരയും കൂടി ഒന്നിച്ചാക്കി മാര്‍ദ്ദവപ്പെടുത്തുക. ഇതില്‍ തെള്ളിവച്ചിരിക്കുന്ന മൈദാകൂട്ടും അണ്ടിപ്പരിപ്പും ചേര്‍ത്തു വയ്ക്കുക. വാനില എസ്സന്‍സ്സും ചേര്‍ത്ത് അധികം ബലം ഉപയോഗിക്കാതെ കുഴച്ച് ഓരോ ചെറിയ ഉരുളകള്‍ എടുത്ത് ഏതെങ്കിലും രൂപത്തില്‍ പരത്തുക. ബിസ്ക്കറ്റ് മുന്നൂറു ഡിഗ്രി ചൂടില്‍ ഇരുപതു മിനിട്ട് ബേക്ക് ചെയ്തെടുക്കുക. കരുകരുപ്പായി കിട്ടാന്‍ ബിസ്ക്കറ്റ് ഇളക്കി എടുത്ത് ഒന്നുകൂടി ചെറുചൂടില്‍ പത്ത് മിനിട്ട് ബേക്ക് ചെയ്തെടുക്കുക.

ചേരുവകള്‍

1.വനസ്പതി      – 100 ഗ്രാം

2.പഞ്ചസാര       – 50 ഗ്രാം

3.പഞ്ചസാര  തരുതരുപ്പായി

 പൊടിച്ചത്       – 25 ഗ്രാം

4.മുട്ടയുടെ ഉണ്ണി    – രണ്ട്

5.മൈദ           – 250 ഗ്രാം

 ചുക്ക് പൊടിച്ചത്  – അര ഡിസേര്‍ട്ട് സ്പൂണ്‍

 ഉപ്പ്            – പാകത്തിന്

6.അണ്ടിപ്പരിപ്പ്     –

 പൊടിയായി

 അരിഞ്ഞത്       – 50 ഗ്രാം

7.വാനിലാ എസ്സന്‍സ് – ഒരു ടീസ്പൂണ്‍