ജിഞ്ചര്‍ ചില്ലി ഡ്രിങ്ക്
പാകം ചെയ്യുന്ന വിധം
ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ചേരുവകള്‍ ഒന്നിച്ച് ചേര്‍ത്ത് അടുപ്പത്തു വച്ച് തിളപ്പിച്ച് നൂല്‍ പാകത്തില്‍ കുറുകി വരുമ്പോള്‍ വാങ്ങി വച്ച് അരിച്ചെടുത്ത് ചെറുനാരങ്ങാനീരും എസ്സന്‍സും റോസ് കളറും ചേര്‍ത്ത് വയ്ക്കുക.തണുക്കുമ്പോള്‍ കുപ്പിയിലാക്കി ഉപയോഗിക്കാം.
ചേരുവകള്‍
1)പഞ്ചസാര – 6 കപ്പ്
2)വെള്ളം – 2 കപ്പ്
3)കുറുകിയ ഇഞ്ചിനീര് – അര കപ്പ്
4)കറുവപ്പട്ട
അരിഞ്ഞത് – 12 കഷണം
5)ഗ്രാമ്പു – 24 എണ്ണം
6)ചെറുനാരങ്ങയുടെ തൊലി
തീരെ കനം കുറച്ച്
അരിഞ്ഞത് – 1 ടീസ്പൂണ്‍
7)പൊടിയുപ്പ് – ഒരു നുള്ള്
8)ഉണക്ക മുളക്
നാലായി മുറിച്ചത് – 8 എണ്ണം
9)ചെറുനാരങ്ങാ നീര് – 4 കപ്പ്
10)വാനില എസ്സന്‍സ് – അര ടീസ്പൂണ്‍
11)ഇളം റോസ് കളര്‍ – 2 തുള്ളി