നെയ് പത്തിരി ചെമ്മീന്‍ ചേര്‍ത്തത്
പാകം ചെയ്യുന്ന വിധം
തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, പച്ചമുളക്, വെളുത്തുള്ളി,എന്നീ ചേരുവകള്‍ ഉപ്പും ചേര്‍ത്ത് ചതച്ചു വയ്ക്കണം. തിളച്ചവെള്ളം അരിപ്പൊടിയില്‍ ഒഴിച്ച് ഇളക്കുക.ചതച്ചു വച്ച തേങ്ങാകൂട്ടും ചെമ്മീനും ഇട്ടു കുഴയ്ക്കുക. മാവെടുത്തു ചെറുനാരങ്ങയുടെ വലിപ്പത്തില്‍ എടുത്ത് പൂരിയുടെ ആകൃതിയില്‍ പരത്തി ചൂടായ എണ്ണയില്‍ വറുത്തു കോരുക.
ചേരുവകള്‍
1.വറുത്ത അരിപ്പൊടി – ഒന്നര കപ്പ്
2.തേങ്ങാ ചിരകിയത് – മുക്കാല്‍ കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് – കാല്‍ കപ്പ്
പെരും ജീരകപ്പൊടി – ഒരു നുള്ള്
പച്ചമുളക് അരിഞ്ഞത് – നാല്
വെളുത്തുള്ളി ചെറുതായി
അരിഞ്ഞത് – നാല് അല്ലി
3.ഉപ്പ് – ആവശ്യത്തിന്
4.വെള്ളം – രണ്ടര കപ്പ്
5.ചെമ്മീന്‍ കഴുകി
വൃത്തിയാക്കി അരിഞ്ഞത് – മുക്കാല്‍ കപ്പ്
6.എണ്ണ – ആവശ്യത്തിനു