നെയ്യ് പത്തിരി
പാകം ചെയ്യുന്ന വിധം
അരി കുതിര്‍ത്തതിനു ശേഷം തേങ്ങയും പെരുംജീരകവും ഉപ്പും കുറേശ്ശെ വെള്ളം കൂട്ടി നല്ല കട്ടിയായി അരച്ചെടുക്കുക. എണ്ണ പുരട്ടിയ കൈകൊണ്ടു കുറേശ്ശെ മാവെടുത്ത് ഉരുട്ടി വാഴയില കഷണത്തിലോ തുണി കഷണത്തിലോ ഒരു പൂരിയുടെ വലിപ്പത്തില്‍ കൈ കൊണ്ട് പരത്തുക. എണ്ണ നല്ല ചൂടായാല്‍ പത്തിരി ഇലയില്‍ നിന്ന് മെല്ലെ എടുത്ത് എണ്ണയിലിട്ട് പൂരി പൊരിക്കുന്നത് പോലെ പൊരിച്ചെടുത്ത് എണ്ണ തോരാന്‍ വയ്ക്കുക.
ചേരുവകള്‍
1.പുഴുങ്ങലരി – 250 ഗ്രാം
2.തേങ്ങാ ചിരകിയത് – 2 മുറി
3.പെരും ജീരകം – 4 ടീസ്പൂണ്‍
4.ഉപ്പ് – പാകത്തിന്
5.റിഫൈന്‍ട് ഓയില്‍ – പാകത്തിന്