CookingEncyclopediaSnacks Recipes

നെയ്യ് മുറുക്ക്

പാകം ചെയ്യുന്ന വിധം

 പാലപ്പത്തിന്റെ പൊടിയും ഉഴുന്നുപൊടിയും പൊരികടല പൊടിയും അരിച്ചെടുക്കുക. മാവും നെയ്യും യോജിപ്പിച്ച് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കണം. പുറമേ സോഡാ ഉപ്പും,എള്ള്,ജീരകം,കയപ്പൊടിയും ചേര്‍ത്ത് കുഴച്ച് യോജിപ്പിച്ച് വയ്ക്കണം. സേവനാഴിയില്‍ തരിപോലുള്ള ചില്ല് ഉപയോഗിച്ച് മുറുക്ക് ചുറ്റണം. ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ ചുറ്റി വച്ചിരിക്കുന്ന മുറുക്കിട്ടു മൂപ്പിക്കുക.

ചേരുവകള്‍

1)പച്ചരി പൊടിച്ചത്    – 2 കപ്പ്‌

2)ഉഴുന്ന് മൂപ്പിച്ചത്

 പൊടിച്ചത്          – ഒരു കപ്പ്‌

3)പൊരി കടലപ്പൊടി   – അര കപ്പ്‌

4)ഉറച്ച നെയ്യ്         – ഒരു ഡിസേര്‍ട്ട് സ്പൂണ്‍

5)വെള്ളം            – മാവ് കുഴയ്ക്കാന്‍ പാകത്തിന്

6)ഉപ്പ്               – പാകത്തിന്

7)സോഡാ ഉപ്പ്        – അര നുള്ള്

8)എള്ള്              – ഒരു ഡിസേര്‍ട്ട് സ്പൂണ്‍

9)ജീരകം             – ഒരു ഡിസേര്‍ട്ട് സ്പൂണ്‍

10)കായപ്പൊടി         – ഒരു സ്പൂണ്‍