ഫ്രൂട്ടി ഗ്രേപ്പ് ഡ്രീം(ജെല്ലി തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍)
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളത്തില്‍ നാലാമത്തെ ചേരുവ കുതിര്‍ത്ത് വയ്ക്കുക.ബാക്കി വെള്ളം തിളപ്പിച്ച് നാലാമത്തെ ചേര്‍ത്ത് അലിയുന്നത് വരെ ഇളക്കുക.അതിനുശേഷം പഞ്ചസാര,നാരങ്ങാനീര്,ബുഷ് നോവിന്‍ ഫ്ലേവര്‍ ഇവ ചേര്‍ത്ത് തണുപ്പിച്ച് ഫ്രിഡ്ജിനകത്ത് സെറ്റ് ചെയ്യുവാന്‍ വയ്ക്കുക.
ഒന്ന്‍ മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ ബ്ലെന്‍ഡറില്‍ ഇട്ടു മിശ്രിതപ്പെടുത്തുക.പഴങ്ങളില്‍ ആപ്പിള്‍,കൈതച്ചക്ക,മാങ്ങാ,നേന്ത്രപ്പഴം ഏതെങ്കിലും കഷണങ്ങളാക്കുക.പഴക്കഷണങ്ങളും ജെല്ലിയും അടുക്കടുക്കായി സണ്ടെ ഗ്ലാസ്സുകളില്‍ ആക്കിയതിന് ശേഷം അലങ്കരിക്കുന്നതിന് കരുതി വച്ചിരിക്കുന്ന മിശ്രിതമിട്ടു എടുക്കുക.
ചേരുവകള്‍
1)വെള്ളം – 4 കപ്പ്
2)പഞ്ചസാര – 16 ടേബിള്‍ സ്പൂണ്‍
3)നാരങ്ങാനീര് – 8 ടേബിള്‍ സ്പൂണ്‍
4)ജലാറ്റിന്‍ – 8 ടീസ്പൂണ്‍
5)ബുഷ്ടോ നോവിന്‍
ഫ്ലേവര്‍ – 2 ടീസ്പൂണ്‍
അലങ്കരിക്കുവാന്‍
1)പനിനീര്‍ – 200 ഗ്രാം
2)പാല്‍ – 5 ടേബിള്‍ സ്പൂണ്‍
3)തേന്‍ – 2 ടേബിള്‍ സ്പൂണ്‍
4)പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
5)പാല്‍ പാട – 2 സ്പൂണ്‍
6)ബുഷ് ഐസ്
ക്രീം ഫ്ലേവര്‍ – അര ടീസ്പൂണ്‍
7)പഴങ്ങള്‍ – കുറച്ച്