ഫ്രൈഡ് കശുവണ്ടി
പാചകം ചെയ്യുന്ന വിധം
ഒന്ന് മുതല്‍ ആറു വരെയുള്ള ചേരുവകള്‍ ഉപ്പ് ഇവ എല്ലാം ചേര്‍ത്ത് വെള്ളം ഒഴിച്ച് കട്ടകെട്ടാതെ അയച്ചു കലക്കണം. കലക്കിയ മാവില്‍ അണ്ടിപ്പരിപ്പിട്ടു ഇളക്കിയ ശേഷം ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ മാവില്‍ മുക്കിയ അണ്ടിപ്പരിപ്പ് ഇട്ടു ഓരോന്നായി വറുത്ത് കോരിയ ശേഷം ബാക്കി എണ്ണയില്‍ കറിവേപ്പില ഇട്ട് മൂപ്പിച്ച് വറുത്ത് വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് മുളക് പൊടിയും തൂവി ഇളക്കി ഉപയോഗിക്കാം.
ചേരുവകള്‍
1)അണ്ടിപ്പരിപ്പ് – അരകിലോ
2)കടലമാവ് – വലിയ കരണ്ടിക്ക് 12 കരണ്ടി
3)അരിമാവ് – നാല് വലിയ കരണ്ടി
4)മുളകുപൊടി – ഒരു സ്പൂണ്‍
5)ജീരകം – ഒരു ടീസ്പൂണ്‍
6)കളര്‍ – പാകത്തിന്
7)കായം – പാകത്തിന്
8)കറിവേപ്പില – കുറച്ച്
9)ഉപ്പ് – പാകത്തിന്