CookingEncyclopediaPuttu Recipes

പഞ്ഞപ്പുല്ല്  പുട്ട്

പാകം ചെയ്യുന്ന വിധം

മുത്താറിപ്പൊടി(പഞ്ഞപ്പുല്ല്) വറുത്തെടുക്കണം.അരിപൊടിയും മുത്താറിപ്പൊടിയും ചേര്‍ത്ത് വയ്ക്കുക. ശര്‍ക്കര ചെത്തി വയ്ക്കുക. പൊടിയില്‍ ഉരുക്കിയ നെയ്യ്,ശര്‍ക്കര,ഉപ്പ്,ചേര്‍ത്ത് യോജിപ്പിച്ച്, വെള്ളം കുടഞ്ഞ്‌ കട്ട കെട്ടാതെ സാധാരണ പുട്ടിന്റെ മാവ് കുഴയ്ക്കുന്നത് പോലെ കുഴയ്ക്കുക. പുട്ടിന്റെ കുറ്റിയില്‍ കുറച്ചു തേങ്ങാ ഇട്ടു മീതെ രണ്ടു പിടി മാവ് ഇടുക. ഇങ്ങിനെ ഇട്ടു കുറ്റി നിറച്ച ശേഷം പുട്ടിന്റെ പാനില്‍ വെച്ച് വേവിച്ച് ചൂടോടെ കഴിക്കാം.

ചേരുവകള്‍

1.മുത്താറി പൊടി    – 2 കപ്പ്‌

2.തേങ്ങാ ചിരകിയത്  – 4 കപ്പ്‌

3.ശര്‍ക്കര          – 200 ഗ്രാം

4.നെയ്യ്            – 4 ടീസ്പൂണ്‍

5.ഉപ്പ്            – പാകത്തിന്

6. പുട്ടിന്റെ പൊടി – 2 കപ്പ്‌