CookingEncyclopediaPathiri Recipe

മീന്‍ പത്തിരി

പാകം ചെയ്യുന്ന വിധം

 ഒന്നും രണ്ടും ചേരുവകള്‍ നല്ല ചൂടുള്ള വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. അതിനുശേഷം അരിയും സവാളയും നല്ല ജീരകവും പെരുംജീരകവും ഉപ്പും ചേര്‍ത്ത് കട്ടിയായി തരുതരുപ്പായി അരച്ചെടുക്കുക.

  ഫില്ലിങ്ങ് ഉണ്ടാക്കുന്ന വിധം

   ഒരു പാത്രം അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച്, സവാള,പച്ചമുളക്,ഇഞ്ചി,എന്നീ ചേരുവകള്‍ അരിഞ്ഞത് വഴറ്റി 5 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഒരു കപ്പ്‌ വെള്ളം ഒഴിച്ച് വറ്റിക്കുക. കുക്കറില്‍ ആദ്യത്തെ ആവി വന്നാല്‍ മതി മസാലാ തേങ്ങാപ്പാല്‍ ചേര്‍ത്ത് വറ്റിച്ചെടുക്കുക. അതില്‍ വറുത്തു വച്ച മീന്‍ കഷണങ്ങള്‍ ഇടുക. വഴയിലയിലാണ് മീന്‍ പത്തിരി ഉണ്ടാക്കേണ്ടത്. ഒരിലയില്‍ ചപ്പാത്തി പോലെ കൈ കൊണ്ട് പരത്തി അതില്‍ ഉണ്ടാക്കി വച്ച മസാല കുറേശ്ശെയായി വയ്ക്കുക. എല്ലാഭാഗത്തും തേയ്ക്കണം. നടുവില്‍ ഒരു മീന്‍ കഷണം വച്ച് മുകളില്‍ അതേ വലിപ്പത്തില്‍ പരത്തിയ മാവ് വച്ചു നാലുഭാഗവും അമര്‍ത്തി നല്ലവൃത്തിയാക്കി ആവിയില്‍ വേവിച്ചെടുക്കുക. മുകളില്‍ വയ്ക്കുന്ന അരിമാവ് ഇലയില്‍ എണ്ണ പുരട്ടി പരത്തണം.  
 

ചേരുവകള്‍

1.പച്ചരി       – അര കിലോ

2.ചോറ്റരി      – അര കിലോ

3.നല്ല ജീരകം   – മുക്കാല്‍ ടീസ്പൂണ്‍

4.ഉപ്പ്         – പാകത്തിന്

5.നെന്‍മീന്‍വറുത്തത് – മുക്കാല്‍ കിലോ

6.തേങ്ങാ        – ഒന്ന്‍

7.സവാള        – രണ്ട്

മസാല ഉണ്ടാക്കുന്ന വിധം

1.എണ്ണ          – മൂന്ന്‍ ടേബിള്‍ സ്പൂണ്‍

2.സവാള         – ആറു വലുത്

3.തക്കാളി         – നാല്

4.പച്ചമുളക്       – രണ്ട്

5.മല്ലിപ്പൊടി       – രണ്ടര ടീസ്പൂണ്‍

6.മുളകുപൊടി     – രണ്ട് ടേബിള്‍സ്പൂണ്‍

7.മഞ്ഞള്‍പൊടി    – ഒരു നുള്ള്

8.പെരുംജീരകപൊടി – ഒരു ടീസ്പൂണ്‍

9.ഇഞ്ചി ചതച്ചത്    – ഒന്നര ടീസ്പൂണ്‍

10.മല്ലിയില        – അല്പം

11.തേങ്ങാപ്പാല്‍      – ഒന്നര കപ്പ്‌ 12. വെള്ളം         – ആവശ്യത്തിന്