എള്ള് കൊഴുക്കട്ട
അരി ഇടിച്ച് മാവാക്കുക. മാവ് വറുത്ത് തണുക്കാന്‍ വയ്ക്കുക. കുറച്ച് എള്ള് എടുത്ത് കുതിര്‍ക്കുക. എള്ളിനെ മുറത്തില്‍ ഇട്ടു തെള്ളി തൊലികളഞ്ഞെടുക്കുക. ശര്‍ക്കരപ്പാവ് കാച്ചി എള്ള്, നെയ്യ്, ഏല്യ്ക്കാപൊടി എന്നിവ ചേര്‍ക്കണം എള്ള് വെന്തു കഴിഞ്ഞു വാങ്ങുക. മാവ് കുഴച്ചു പരത്തിയ ശേഷം എള്ള് ചെറിയ ഉരുളകളാക്കി ഉരുട്ടി മാവിന്റെ നടുക്ക് വെച്ച് മൂടി പന്ത് പോലെ ആക്കി ഇഡ്ഡലി കുട്ടുകത്തില്‍ വച്ച് വേവിച്ചെടുക്കുക.